10:02am 31 August 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 21 ഫെബ്രുവരി 2026
20/02/2026  06:58 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 21 ഫെബ്രുവരി 2026

മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് രാവിലെ കാര്യപരാജയവും കലഹവും സ്വസ്ഥതക്കുറവും യാത്രാതടസ്സവും അനുഭവപ്പെടാം. എന്നാൽ വൈകുന്നേരം 6ന് ശേഷം കാര്യവിജയവും ആരോഗ്യനില മെച്ചപ്പെടുന്നതും പ്രതീക്ഷിക്കാം.

ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം മുതൽ രോഹിണി, മകയിരം ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയവും അംഗീകാരവും ഉത്സാഹവും ലഭിക്കും. ബിസിനസ് രംഗത്ത് പുതിയ അവസരങ്ങൾ തുറക്കാൻ സാധ്യത.

മിഥുനം: മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് പരീക്ഷകളിലും പ്രവർത്തനങ്ങളിലും വിജയം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ ഫലം കാണും. ഇഷ്ടഭക്ഷണസൗഖ്യവും ഉണ്ടാകും.

കർക്കടകം: പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് രാവിലെ മാനസിക സമ്മർദ്ദവും കലഹവും ഉണ്ടാകാം. എന്നാൽ വൈകുന്നേരത്തിന് ശേഷം കാര്യങ്ങളിലും നിയമകാര്യങ്ങളിലും വിജയം, ആരോഗ്യനില മെച്ചപ്പെടൽ എന്നിവ പ്രതീക്ഷിക്കാം.

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് നഷ്ടവും ധനതടസ്സവും യാത്രാതടസ്സവും കാണുന്നു. വൈകുന്നേരം കഴിഞ്ഞാൽ ഗുണവും ദോഷവും കലർന്ന അനുഭവങ്ങൾ.

കന്നി: ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി വരെ ജനിച്ചവർക്ക് രാവിലെ വിജയം, അംഗീകാരം, ശത്രുനാശം എന്നിവ ഉണ്ടാകും. എന്നാൽ വൈകുന്നേരം 6ന് ശേഷം അപകടഭീതി, നിയമപരാജയം, മനഃപ്രയാസം എന്നിവ സൂചിപ്പിക്കുന്നു.

തുലാം: ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് യാത്രാവിജയവും സമ്മാനലാഭവും അംഗീകാരവും. യാത്രകൾ ഗുണകരമാകും.

വൃശ്ചികം: വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് രാവിലെ ചെലവും അലച്ചിലും. എന്നാൽ വൈകുന്നേരത്തിന് ശേഷം കാര്യവിജയം, ആരോഗ്യലാഭം, ശത്രുനാശം എന്നിവ പ്രതീക്ഷിക്കാം.

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് ഇന്നത്തെ ദിവസം കുറച്ച് പ്രയാസകരം. മനഃപ്രയാസവും ശരീരസുഖക്കുറവും വേദനാജനകമായ അനുഭവങ്ങളും ഉണ്ടാകാം.

മകരം: ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി വരെ ജനിച്ചവർക്ക് രാവിലെ ധനലാഭവും ബിസിനസ് നേട്ടവും. എന്നാൽ വൈകുന്നേരത്തിന് ശേഷം അഭിപ്രായവ്യത്യാസവും സ്വസ്ഥതക്കുറവും ഉണ്ടാകാം.

കുംഭം: അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് രാവിലെ തടസ്സങ്ങളും കലഹവും. വൈകുന്നേരം കഴിഞ്ഞാൽ സ്ഥാനലാഭവും അംഗീകാരവും നിയമവിജയവും പ്രതീക്ഷിക്കാം.

മീനം: പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് രാവിലെ സന്തോഷകരമായ അനുഭവങ്ങൾ, സൽക്കാരയോഗം. എന്നാൽ വൈകുന്നേരം 6ന് ശേഷം കലഹവും മാനസിക വിഷമവും ഉണ്ടാകാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img